wel-

കൊല്ലം: വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം കൊല്ലം കർബലയിൽ സമാപിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി ഫായിസ് നീർക്കുന്നം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അബ്ദുൽ ഹക്കീം എന്നിവർ നേതൃത്വം നൽകി. ഷെഫീക്ക് ചോഴിയക്കോട് (പ്രസിഡന്റ്), ഡോ. അശോക് ശങ്കർ, ഇസ്മായിൽ ഖനി (ജനറൽ സെക്രട്ടറി) എന്നിവരടക്കം 25 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

അഡ്വ.സജീബ്, അബ്ദുൽ അസീസ് പാരിപ്പള്ളി, അബ്ബാസ് റോഡുവിള, ഓയൂർ യൂസഫ്, സുരേഷ് ചടയമംഗലം, വിഷ്ണു വിജയൻ, ലൈല ബീവി, അനീസ് റഹ്മാൻ, മിറോഷ്, സുമയ്യ അൻവർ, ഹലീമ ബീവി, സഹദൂന ഖലീൽ, വൈ നാസർ, ഷാൻ സംബ്രമം, അൻസർ കൊച്ചുവീട്ടിൽ, നിഖിൽ ഇഖ്ബാൽ, ലൈജു നൗഫൽ, കബീർ പോരുവഴി, സീനത്ത് നിസാം, അബ്ദുൽ സമദ് പുള്ളിയിൽ, സജീർ കൊട്ടാരം, അൽത്താഫ് റഹീം എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.