sndp-

പരവൂർ: എസ്.എൻ.ഡി.പി യോഗം നെടുങ്ങോലം ശാഖാ ധ്യാന കേന്ദ്രത്തിൽ ധ്യാനപരമ്പര

ആരംഭിച്ചു. ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ

ഉദ്ഘാടനം നിർവഹിച്ചു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി.

സ്കൂൾ കലോത്സവത്തിൽ സബ് ജില്ല- ജില്ല-സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും

വിവിധ പരീക്ഷകളിൽ റാങ്കുകൾ നേടിയവരെയും സ്വാമി ശിവബോധാനന്ദ അനുമോദിച്ചു. മുൻ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരെ ബി.ബി.ഗോപകുമാർ ആദരിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റർ എൻ.സത്യദേവൻ, എം.ഉദയസുതൻ, കെ.സത്യദേവൻ, കെ.ഗോപാലൻ, ബേബി സുദേവൻ, സുധർമ്മണി, രാഗിണി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് എസ്.റോയി, സുരേഷ്, സുരകുമാരി, മിനി ശ്രീലത, സൂര്യ, ഗിരിജ എന്നിവർ നേതൃത്വം നൽകി.