
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സി.പി.എം വാർഡുകളെ വെട്ടിമുറിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ പറഞ്ഞു. ഡീ ലിമിറ്റേഷൻ കമ്മിഷന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് മയ്യനാട് പഞ്ചായത്തിൽ അടക്കം വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും.
മയ്യനാട് ആയിരംതെങ്ങ് വാർഡിലെ കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ജി.അജിത്ത് അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വിക്രം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ കൂട്ടിക്കട, സുധീർ കൂട്ടുവിള, ജിഷ്ണു കൂട്ടിക്കട, ആർ.ഹേമലത, സൈനുദ്ദീൻ, രാജൻ അമ്മാച്ചൻ മുക്ക് എന്നിവർ സംസാരിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റായി സുധീർ കൂട്ടുവിളയെ തിരഞ്ഞെടുത്തു.