കൊല്ലം: വിശ്വകർമ്മജരുടെ അർഹമായ പ്രാധിനിത്യം നേടിയെടുക്കാൻ ജാതി സെൻസസ് അല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ.ശിവപ്രസാദ്. മഹാസഭ കൊല്ലം യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2025 ശാഖാ ശാക്തീകരണ വർഷമായി ആചരിക്കും. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, വിശ്വകർമ്മ പെൻഷൻ തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശേരി, ട്രഷറർ ടി.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ബാബു, കല്ലട പങ്കജാക്ഷൻ, ജി.വിജയൻ ഇഞ്ചവിള, ഷിബു, ജയശ്രീ ദേവ്, ഉദയൻ, ഭദ്രൻ, ബിജു, യമുന, രജിത രാമചന്ദ്രൻ, ശിവകുമാർ, ബിനോയ് എന്നിവർ സംസാരിച്ചു.