yuva

കൊല്ലം: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കെ.എസ്.ഇ.ബി കന്റോൺമെന്റ് ഓഫീസിലേക്ക് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നേരിയ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

പ്രവത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രണവ് താമരക്കുളം അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഭിഷേക് മുണ്ടയ്ക്കൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത്ത് മാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിഅംഗം അഭിരാം, സച്ചിൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ബിനോയി മാത്യൂസ്, ശബരിനാഥ്, ജിത്തു കൊറ്റങ്കര, ബിനു, സുബിൻ, ജനറൽ സെക്രട്ടറിമാരായ ഹരീഷ്, എം.എസ്.ആദിത്യൻ, ബാലുശങ്കർ, സാജൻ, ബി.ജെ.പി നേതാക്കളായ ദീപ സഹദേവൻ, പ്രകാശ് പാപ്പാടി, സജു ഓട്ടുപുരയ്ക്കൽ, രാധാകൃഷ്ണൻ, മനു വിപിനൻ, രഞ്ജിത അനിൽ, വിഷ്ണു മുരളി എന്നിവർ നേതൃത്വം നൽകി.