കൊല്ലം: യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മൂന്നിലേറെ പേരിൽ നിന്ന് പണം തട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത കോവൂർ അരിനല്ലൂർ മുക്കോടിയിൽ തെക്കതിൽ അനിതകുമാരിക്കാണ് കൊല്ലം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജ് കെ.വി.നയന ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.മിഥുൻ ബോസ്, ആ‌ർ.സെറീന, എം.സുമയ്യ, ആശ മുരളീധരൻ എന്നിവർ ഹാജരായി.