കടയ്ക്കൽ : ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചു. അതോടെ ടൗൺ ഇരുട്ടിലായി . ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ടൗണിന്റ വിവിധയിടങ്ങളിൽ സ്ഥാപിച്ച വലിയ ലൈറ്റുകളാണ് കാലകാലങ്ങളിലുള്ള അറ്റകുറ്റപണികൾ നടത്താതെ കേടായത്. പഞ്ചായത്ത് ഓഫീസിന് മുന്നിലും പ്രൈവറ്റ് ബസ് സ്റ്രാൻഡിന് മുൻവശത്തും പബ്ലിക് മാർക്കറ്റ് ജംഗ്ഷനിലുമാണ് പ്രധാനമായും ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. അതിൽ പ്രൈവറ്റ് ബസ് സ്റ്റേഷനിലേതൊഴിച്ച് മറ്റു രണ്ടെണ്ണവും കേടാണ്. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ വെളിച്ചമില്ല.