
കൊട്ടാരക്കര: ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന സജീഷ് ഒരു മാസമായി ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ കൂട്ടുകാരനുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഡിവൈഡറിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം 12ന് നാട്ടിലെത്തിച്ച് ഉച്ചയ്ക്ക് 12 ഓടെ അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരി: കെസിയ സന്തോഷ് കോശി.