cccc
മണലുവട്ടത്ത് പ്രവർത്തനമാരംഭിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന്റെ 21-മത് ശാഖ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡോ. പുനലൂർ സോമരാജനും ഭൂമി ദാനം ചെയ്ത സദാനന്ദനും ചേർന്ന് നിർവഹിക്കുന്നു

കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ മണലുവട്ടത്ത് പ്രവർത്തനമാരംഭിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന്റെ 21-മത് ശാഖ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. മണലുവട്ടം സ്വദേശി ആർ.സദാനന്ദൻ ഗാന്ധിഭവന് ദാനമായി നൽകിയ 55 സെന്റ് ഭൂമിയിൽ 30 വയോജനങ്ങളായ അഗതികളെ പാർപ്പിക്കുന്നതിനുള്ള അനാഥമന്ദിരവും സാംസ്കാരിക കേന്ദ്രവുമാണ് നിർമ്മിക്കുന്നത്.

പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജനും ഭൂമി ദാനം ചെയ്ത സദാനന്ദനും ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം നിർവഹിച്ചു.
ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദാ കമാൽ, മാനേജിംഗ് ഡയറക്ടർ ശശികുമാർ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ജെ.സി .അനിൽ, ജനറൽ കൺവീനർ അനിൽ ആഴാവീട്, എൻജിനീയർ എബ്രഹാം ജോൺ, ഗാന്ധിഭവൻ സി.ഇ.ഒ വിൻസന്റ് ഡാനിയൽ, നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻമാരായ പ്രൊഫ.ബി.ശിവദാസൻ പിള്ള, മണ്ണൂർ ബാബു, അഡ്വ.വയലാ ശശി, ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്ന രാജൻ, ആർ.രവീന്ദ്രൻ പിള്ള, ആർ.കെ.ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.