udf
തൊടിയൂർ 23-ാം വാർഡ് കോൺഗ്രസ് സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്ത് I9,20, 21 വാർഡുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹരമുണ്ടാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ആവശ്യപ്പെട്ടു.19-ാം വാർഡിൽ പ്രവർത്തനരഹിതമായ കുഴൽ കിക്കിണറിന് പകരം നിർമ്മിക്കാൻ സി.ആർ.മഹേഷ് എം.എൽ.എ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെണ്ടർ എടുക്കാൻ ആരും തയാറാകാത്തതിനാൽ പണികൾ തുടങ്ങിയിട്ടില്ല. അടിയന്തരമായി റീടെണ്ടർ നടത്തി പണികൾ നടത്തിയി
ല്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 23-ാം വാർഡ് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.ഡി.എഫ് ജില്ലാ ചെയർമാൻ.
വാർഡ് പ്രസിഡന്റ്‌ സജയൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രമാഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.എ.ജവാദ്,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ.ഷഹനാസ്, മണ്ഡലം പ്രസിഡന്റ്‌ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ,എൻ.രമണൻ, സോമൻപിള്ള, എസ്‌.കെ.അനിൽ, ആസാദ് ജലാൽ, കല്പകം ബിജു, ശ്രീജി, ചൂളൂർ ഷാനി, കെ.വാസു, മൈതാനത്ത് വിജയൻ, മനേഷ് എന്നിവർ സംസാരിച്ചു.
ഡി.സി.സി മെമ്പർ എ.എ.അസീസ് സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു.