
കൊല്ലം: രണ്ടാംകുറ്റി ജംഗ്ഷന് സമീപം ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ച് പത്ത് വയസുകാരനുൾപ്പടെ നാലുപേർക്ക് പരിക്ക്. കേരളപുരം സ്വദേശികളും ഓട്ടോ യാത്രക്കാരുമായ സീനത്ത്, ഇവരുടെ പത്ത് വയസുകാരനായ മകൻ, ലിജി, ഓട്ടോ ഡ്രൈവർ സുരേഷ് ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വന്ന മിനി ലോറി മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ഓട്ടോയുടെ കമ്പികളും മറ്റും കുത്തിക്കയറിയാണ് നാലുപേർക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും ജില്ലാ ആശുപത്രിയലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ഒട്ടോറിക്ഷ ഭാഗികമായി തകർന്നു.