 
എഴുകോൺ : വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മുൻ എം.എൽ.എ എഴുകോൺ നാരായണൻ , ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സവിൻ സത്യൻ, അഡ്വ.രതീഷ് കിളിത്തട്ടിൽ, ടി.ആർ.ബിജു, പി.എസ്.അദ്വാനി, അഡ്വ.എൻ.രവീന്ദ്രൻ, ജോർജ് പണിക്കർ, മാറനാട് ബോസ്, രേഖഉല്ലാസ്, പാറക്കടവ് ഷെറഫ്, ബീന മാമച്ചൻ ,സുനിൽകുമാർ , മഞ്ചുരാജ്, രാജൻ കാവൂർ,പ്രസന്ന തമ്പി ,സൂസൺ വർഗീസ്,ജയലക്ഷ്മി, ഷീജ, ജോജി പണിക്കർ, ചെറിയാൻ കോശി, യോഗി ദാസ് , പ്രസാദ്,തങ്കച്ചൻ , രാജു , രഞ്ജിത്ത് , കൃഷ്ണൻ, സനൽ, ശശി എന്നിവർ പങ്കെടുത്തു.