 
തൊടിയൂർ: ശുചിത്വ കേരളം സുസ്ഥിര കേരളം നീർചാലുകൾ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
ഇതുമായി ബന്ധപ്പെട്ട് കറുകയിൽ കുരുടന്റയ്യത്ത് തോട് ശുചീകരിച്ചു. തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കി.
ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു വിജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, തൊടിയൂർ വിജയകുമാർ, അസി.സെക്രട്ടറി കെ.കെ.സുനിത, അസി.എൻജിനീയർ അഞ്ജലി വി.മോഹൻ, ആർ.സീന, എസ്.അജ്മൽ, അൻവർ ചിറ്റുമൂല,മുഹമ്മദ് കുഞ്ഞ്, ഷാജി ഇട്ടിക്കൽ, നാസർ സി.എം.എ, നജീം എന്നിവർ സംസാരിച്ചു.കെ. താഹിറ, ജെ.ജയകുമാരി തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ നേതൃത്വം നൽകി.