കരുനാഗപ്പള്ളി: 4 ലക്ഷത്തിലേറെ വരുന്ന ബി.എസ്.എൻ.എൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിന് അനുകൂലമായി ഉണ്ടായ കോടതി വിധി ഉടനടി നടപ്പാക്കാൻ ഗവ.തയ്യാറാകണമെന്ന് ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. 2017ൽ നടപ്പാക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണം അനന്തമായി നീണ്ടുപോയപ്പോഴാണ് എ.ഐ.ബി.എസ്.എൻ.എൽ.പി .ഡബ്ല്യു.എ കോടതിയിൽ പോയി അനുകൂലമായി വിധി സമ്പാദിച്ചത്. എന്നിട്ടും മുതിർന്ന പൗരന്മാരോട് അനുഭാവത്തോടെയുള്ള സമീപനമല്ല അധികൃതർക്കുള്ളത്. അഖിലേന്ത്യാ രക്ഷാധികാരി പി.എസ്.രാമൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ജി.നായർ അദ്ധ്യക്ഷനായി. ആർ.എൻ.പടനായർ, ടി.പി.ജോർജ്ജ്, കെ.രവീന്ദ്രൻ, എസ്.രാധാകൃഷ്ണൻ, എൻ.ജി.കെ പിള്ള എന്നിവർ സംസാരിച്ചു. എസ്.ബഷീർ സ്വാഗതവും ടി.രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.