photo

കരുനാഗപ്പള്ളി : മനുഷ്യാവകാശ സാമൂഹ്യ നീതി ഫാറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനാചരണം കരുനാഗപ്പള്ളി റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ചു. ഫാറം സംസ്ഥാന ചെയർമാൻ അഡ്വ.കെ.പി.മുഹമ്മദ് ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കരകൗശല ബോ‌ർഡ് ചെയർമാൻ പി.രാമഭദ്രൻ മനുഷ്യാവകാശ സംരക്ഷണ സന്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും നാടകാചാര്യനുമായ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടിയെ സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യനും ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീക്ക് മംഗലശേരിയെ സംസ്ഥാന വൈസ് ചെയർമാൻ സ്വാമി സുകാശാനന്ദ സരസ്വതിയും പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നെല്ലൂർ അദ്ധ്യക്ഷനായി. മുനമ്പത്ത് ഷിഹാബ്, ബി.ആർ. പ്രസാദ്, എ. മുഹമ്മദ് കുഞ്ഞ് . അഡ്വ.സലിം മഞ്ജിലി, അബ്ബാ മോഹൻ,ജില്ലാ ഭാരവാഹികളായ രാമചന്ദ്രൻ, മധുസൂദനൻപിള്ള, പ്രജാദ, രമണൻ, പൂക്കുഞ്ഞ്, അനിൽ കോടിയാട്ട്, എന്നിവർ സംസാരിച്ചു.