photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സമാപനം കുറിച്ചു. സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിതാ ലത്തീഫ് ഗംഗാദേവി, എസ്.സൗമ്യ, ശാന്തകുമാരി, ജെറീന മൻസൂർ, ബ്ലസൻ പാപ്പച്ചൻ, എം.സമദ്, ശ്രീലക്ഷ്മി, സെക്രട്ടറി സി.ആർ.സംഗീത എന്നിവർ പങ്കെടുത്തു.