vvv
കെ.എസ്.എസ്.പി.യു കൊട്ടാരക്കര ടൗൺ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ മണികണ്ഠൻ ആ ൽത്തറയിൽ കൂടിയ കൂട്ട ധർണ എൻ.ജി.ഒ യൂണിയൻ സംസ്‌ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ളോക്കിന്റെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. പെൻഷൻ ക്ഷാമാശ്വാസ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം

സി.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ലെനിൻ ലൈബ്രറിക്ക്

മുന്നിൽ നടന്ന ധർണയിൽ ബ്ളോക്ക് പ്രസിഡന്റ് സി.ശശിധരൻപിള്ള അദ്ധ്യക്ഷനായി. സി.രവീന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, നീലേശ്വരം സദാശിവൻ, കെ.രാമകൃഷ്ണപിള്ള, പി.എൻ. മുരളീധരൻപിള്ള, എ.സുലൈമാൻകുട്ടി, എൻ. വിജയൻ, ഷൈല , പി. കൃഷ്ണൻകുട്ടി. ഷെഫീക് സാഹബ്, സി. ശ്രീജയൻ എന്നിവർ സംസാരിച്ചു.