കൊല്ലം: പൊതുജന പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത് ജില്ലയിൽ 31 മുതൽ ജനുവരി 9 വരെ നടക്കും. www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അക്ഷയ സെന്റർ വഴിയോ അല്ലാതെയോ പരാതികൾ സമർപ്പിക്കാം.
31ന് കൊല്ലം, ജനുവരി 3ന് കുന്നത്തൂർ, 4ന് കൊട്ടാരക്കര, 6ന് കരുനാഗപ്പള്ളി, 7ന് പുനലൂർ, 9ന് പത്തനാപുരം എന്നീ താലൂക്കുകളിലാണ് അദാലത്ത്. ജില്ലയിലെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.