photo
പെൻഷണേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അഞ്ചലിൽ നടന്ന ധർണ മുൻമന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അഞ്ചൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിൽ പ്രകടനവും ധർണയും നടത്തി. മുൻമന്ത്രിക്ക് അഡ്വ.കെ രാജു ധർണ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.രാജു കുട്ടി അദ്ധ്യക്ഷനായി. ഭാരവാഹികളായ ശിവകുമാർ , എൻ. ഗോപാലകൃഷ്ണപിള്ള, വി.വാസുദേവൻ , ബി.ദേവരാജൻ നായർ , എൻ.ജമീലാബീവി , ജി.ഗ്രേസി , ശശീന്ദ്രൻ ചട്ടിയാർ ,വി.മോഹനൻ പിള്ള, എം.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.