
കൊല്ലം: റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ വൃദ്ധനെ വീട്ടിൽ നിന്ന് കാണാതായി. തൃക്കോവിൽവട്ടം മുഖത്തല അമ്പലത്തിന് സമീപം വൈശാഖത്തിൽ ഗോപാലകൃഷ്ണപിള്ളയെയാണ് (82) കഴിഞ്ഞ 6 മുതൽ കാണാതായത്. ഇടയ്ക്കിടെ വീട്ടിൽ നിന്ന് പോകാറുണ്ടെങ്കിൽ രണ്ട് ദിവസത്തിന് ശേഷം മടങ്ങിവരുന്നതാണ് പതിവ്. കൈയിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഇരുനിറവും തടിച്ച ശരീരവും കുടവയറുമുണ്ട്. കാണാതാകുമ്പോൾ വെള്ള മുണ്ടും കറുപ്പിൽ വെള്ള കുത്തുകളുള്ള അരക്കൈ ഷർട്ടുമാണ് വേഷം. വിവരം ലഭിക്കുന്നവർ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 9497990022 (അസി. കമ്മിഷണർ, ചാത്തന്നൂർ), 9497987033 (സ്റ്റേഷൻ ഹൗസ് ഓഫീസർ, കൊട്ടിയം), 8891258761 (സബ് ഇൻസ്പെക്ടർ).