dde-

കൊല്ലം: ഭിന്നശേഷി നിയമനത്തിന്റെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അട്ടിമറിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, എ.ഹാരിസ്, സി.സാജൻ, പ്രിൻസി, റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ സി.പി.ബിജുമോൻ, ടി.നിധീഷ്, ജയകൃഷ്ണൻ, ശാന്തകുമാർ, വരുൺലാൽ, സുജാത, അൻവർ ഇസ്മായിൽ, അൻസറുദ്ദീൻ എന്നിവർ സംസാരിച്ചു.