
കൊല്ലം: കുഴൽ കിണർ പ്രവർത്തനരഹിതമായി താമരക്കുളത്ത് കുടിവെള്ളം മുടങ്ങി മാസങ്ങളായിട്ടും പ്രശ്ന പരിഹാരം കാണാത്തതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് താമരക്കുളം ഡിവിഷൻ പ്രസിഡന്റ് സുദർശൻ താമരക്കുളം അദ്ധ്യക്ഷനായി. സൂരജ് രവി, ഡി.ഗീതാകൃഷ്ണൻ, കെ.എം.റഷീദ്, എ.കെ.സാബ്ജാൻ, പി.ഗംഗധരൻ പിള്ള, അബ്ദുൽ റഹ്മാൻ, അമല ദാസ്, ഓലയിൽ ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, അഡ്വ. സന്തോഷ് ഉളിയക്കോവിൽ, കെ.ജി.രാജേഷ് കുമാർ, ഗ്രേസി എഡ്ഗർ, എ.എസ്.ഷാജഹാൻ, അഫ്സൽ, ചക്രശൂലൻ, ശബരിനാഥ്, ആഷിർ, ബിജുലാൽ, ഹരിത, അൻസിൽ രാജ്, ഗണേഷ് കുമാർ, ഗണേഷ് ജോൺ, ഷെരീഫ്, സ്റ്റീഫൻ, സലീം, രാജേഷ് ആണ്ടാമുക്കം, ജോയ്, സണ്ണി, റോബിൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.