കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കൊല്ലം ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നവജാത ശിശുക്കളുടെ പുനരുജ്ജീവന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിൽ ആദ്യമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നടക്കുന്ന ശില്പശാല പ്രസിഡന്റ് പി.രാജേന്ദ്രൻ എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും നഴ്‌സുമാരും പങ്കെടുക്കും.
എൻ.എസ് സഹകരണ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോ. വി.എസ്.വിഷ്ണു, ഡോ. ജി.നാഗി തൈക്കാട്, ഡബ്ല്യു.എം.സി. ഹോസ്പിറ്റലിലെ ഡോ. ബെന്നറ്റ് സൈലം, പയ്യന്നൂർ അനാമയ ആശുപത്രിയിലെ ഡോ. അഞ്ജലി എന്നിവർ ക്ലാസുകൾ നയിക്കും.