കൊട്ടാരക്കര: താലൂക്കാശുപത്രി മോർച്ചറിയിൽ വാടക ഇനത്തിൽ ലഭിക്കുന്ന പണം ആശുപത്രിയിൽ അടയ്ക്കാതെ തട്ടിപ്പുനടത്തിയതായി ആരോപണം. തട്ടിപ്പു നടത്തിയ മുഴുവൻ ജീവനക്കാരെയും ഉടൻ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും ക്രിമിനൽ കേസെടുക്കണെമന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൊട്ടാരക്കര ടൗൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധ സമരം നടത്തുകയും സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ എച്ച്.എം.സി യോഗം വിളിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാമെന്നും മുൻ വർഷങ്ങളിലെ മുഴുവൻ കണക്കുകളും പരിശോധിക്കാമെന്നും സൂപ്രണ്ട്
ഉറപ്പുനൽകിയതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
പ്രതിഷേധ സമരം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉദ്ഘാടനം ചെയ്തു .ടൗൺ ഏരിയാ പ്രസിഡന്റ് രാജശേഖരൻ വല്യത്ത് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, സുജിത് നീലേശ്വരം , പ്രസാദ് പള്ളിക്കൽ, ഷാജഹാൻ, ഷിബു പുലമൺ, സുരേഷ് എന്നിവർ സംസാരിച്ചു.
,