കൊല്ലം: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. രണ്ടരലക്ഷം രൂപയ്ക്ക് താഴെ കുടുംബ വാർഷിക വരുമാനമുള്ള 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വിവരങ്ങൾ അതാത് ബ്ലോക്ക്/മുനിസിപ്പൽ കോർപ്പറേഷൻ പട്ടികജാതി ഓഫീസുകളിൽ ലഭിക്കും. അവസാന തീയതി ഫെബ്രുവരി 10. ഫോൺ: 0474 2794996.