കിഴക്കേക്കല്ലട: ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ യുവജനങ്ങളുടെ തൊഴിൽശേഷി വർദ്ധിപ്പിക്കാൻ ബ്ലോക്ക് പരിധിയിലെ തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷനും അസാപ്പുമായി സഹകരിച്ച്‌ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന കോഴ്സിൽ നൈപുണ്യ പരിശീലനം നൽകുന്നു. 18 മുതൽ 35 വയസ് വരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കാണ് അവസരം. ഗുണഭോക്താക്കൾക്ക് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് കോഴ്സ് ഫീ സ്കോളർഷിപ്പായി ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി 20. വിശദ വിവരങ്ങൾക്ക് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിലോ കമ്മ്യുണിറ്റി അംബാസിഡറുമായോ, വ്യവസായ വകുപ്പിന് കീഴിലെ ഇ.ഡി.ഇമാരുമായോ ബന്ധപ്പെടുക.