statue-

കൊല്ലം: 1971 ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച യുവ ഓഫീസർ സെക്കൻഡ് ലെഫ്ടനന്റ് രാധാ മോഹൻ നരേഷിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ആശ്രാമം മൈതാനത്ത് നിർമ്മിച്ച പ്രതിമ പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം.പി.സലിൽ, സഹോദരങ്ങളായ ഡോ.ഗോപി മോഹൻ നരേഷ്, എസ്.ശ്രീകലാറാണി , പ്രവീൺ നരേഷ് എന്നിവർ ചേർന്നാണ് അനാച്ഛാദനം ചെയ്തത്. ലെഫ്. നരേഷ് പ്രവർത്തിച്ചിരുന്ന ഒൻപത് ജാട്ട് റെജിമെന്റിനെ പ്രതിനിധീകരിച്ച് നായ്ക്ക് സുബേദാർ കിഷോർ ഉൾപ്പടെ മൂന്ന് സേനാംഗങ്ങളും, സൈനിക വെൽഫെയർ ബോർഡ് ഓഫീസർ വിംഗ് കമാൻഡർ (റിട്ട.) സന്തോഷ്, കരസേനാ ഉദ്യോഗസ്ഥർ, സൈനികർ, വിമുക്തഭടന്മാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.