ചവറ : വൈദ്യൂതി ചാർജ്ജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താട്ടാശ്ശേരിയിലെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ പ്രതിഷേധ മാർച്ച് ഉദ്ഘടാനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സുനിൽകുമാർ, താജ് പോരൂക്കര, ശ്രീകുമാർ, മനോജ് പോരൂക്കര, പാലോട് രമേശ് ബാബു, എസ്.ഉണ്ണികൃഷ്ണപിളള, സി.പി.വിക്രമൻ നായർ, മനോജ് പന്തവിള, സിയാദ് കോയിവിള, ആർ.വൈശാഖ്, മുംതാസ് ആരിസ്, ഐ.ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ആർ. എസ്. പി വടക്കും തല ലോക്കൽ കമ്മിറ്റി
ചവറ : ആർ.എസ്.പി വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെറ്റമുക്കിൽ നിന്ന് കുറ്റാമുക്കിലേക്ക് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പോൾ സോളമൻ അദ്ധ്യക്ഷനായി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഗണേഷ് റാവു, സുനിതാ ബിജു, രജിത ബാബു എന്നിവർ നേതൃത്വം നൽകി.
ആർ.എസ്.പി ശക്തികുളങ്ങര ലോക്കൽ കമ്മിറ്റി
ചവറ :ആർ. എസ്.പി ശക്തികുളങ്ങര കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. രാമൻകുളങ്ങരയിൽ നിന്ന് ആരംഭിച്ച പ്രതിഷേ മാർച്ച് കാവനാട് സമാപിച്ചു. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എസ്.രാജശേഖരൻ, രാജ്‌മോഹൻ, ബിജു ബാലകൃഷ്ണൻ, സാബു നടരാജൻ, ചെങ്കുളം ശശി, പുഷാപാംഗദൻ എന്നിവർ നേതൃത്വം നൽകി.