
കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ജയപ്രകാശ് രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ രാവിലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും ഫോട്ടോ പതിച്ച് പുഷ്പാർച്ചന നടത്തുകയും ചെയ്തു. വൈകിട്ട് കൊല്ലം എം.എൻ സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസന്റ് അദ്ധ്യക്ഷയായി. സെക്രട്ടറി ടി.എസ്.നിധീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്.ശ്രീരശ്മി, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ എന്നിവർ സംസാരിച്ചു.