
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി സ്വദേശിയായ സൈനികൻ റായ്പൂരിൽ വാഹനാപകടത്തിൽ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കുഴിവേലിൽ (സരസ്) കൃഷ്ണപിള്ളയുടെ മകൻ സിജിൽ കൃഷ്ണനാണ് (31) മരിച്ചത്. സിജിൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പരേതയായ സരളയാണ് മാതാവ്. ഭാര്യ: ഭാഗ്യലക്ഷ്മി. മകൻ: യധു കൃഷ്ണൻ. സംസ്കാരം പിന്നീട്.