കൊല്ലം: ജില്ലയിൽ അഞ്ച് പഞ്ചായത്തിലെ ആറ് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡായ നടുവിലക്കര, കുന്നത്തൂരിലെ അഞ്ചാം വാർഡായ തെറ്റിമുറി, ഏരൂരിലെ 17-ാം വാർഡായ ആലഞ്ചേരി, തേവലക്കരയിലെ 12-ാം വാർഡായ കോയിവിള തെക്ക്, 22-ാം വാർഡായ പാലക്കൽ വടക്ക്,
ചടയമംഗലം പഞ്ചായത്തിലെ 13-ാം വാർഡായ ഇളകൊള്ളൂർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ എട്ടാം വാർഡായ നടുവിലക്കരയിൽ ഉയർന്ന പോളിംഗായ 78.74 ശതമാനവും തേവലക്കരയിലെ പാലയ്ക്കൽ വടക്ക് കുറവ് പോളിംഗായ 69.81 ശതമാനവും രേഖപ്പെടുത്തി.
കുന്നത്തൂരിലെ തെറ്റുമുറിയിൽ 74.23, ഏരൂരിലെ ആലഞ്ചേരിയിൽ 72, തേവലക്കരയിലെ കോയിവിള തെക്ക് 70.17, ചടയമംഗലത്തെ പൂങ്കോടിൽ 78.64 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും.