കൊല്ലം: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനൊപ്പം വൈദ്യുതി നിരക്ക് വർദ്ധനവ് കൂടിയായപ്പോൾ ജനജീവിതം ദുസഹമായെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കൊല്ലം സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എഫ്.അലക്‌സാണ്ടർ അദ്ധ്യക്ഷനായി. ഡോ. ഉദയ സുകുമാരൻ, ബേബിച്ചൻ, അഗസ്‌റ്റിൻ ലോറൻസ്, റുഡോൾഫ്, ഗ്രേസി ജോബേയ്, ജഗന്നാഥൻ, ഡിക്‌സൺ ബ്രൂണോ വിക്‌ടർ, ഷാജി സ്‌റ്റീഫൻ, ജസ്‌റ്റിൻ മുത്തയ്യ, അനിൽ ജോസ്, ജോയിക്കുട്ടി, സെബാസ്‌റ്റ്യൻ, എബി, റോബർട്ട്, ക്ലമന്റ്, ജെയിംസ്, ജെഫി, ഗ്ലാഡസ്, അലോഷ്യസ്, കൊച്ചുമോൻ, പാപ്പച്ചൻ, വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.