 
കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൊച്ചാലുംമൂട് ,ഘണ്ടകർണ്ണൻ കാവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് ആദിനാട് 15 -ം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനവും ധർണയും ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. നിയാസ് വളാലിൽ അദ്ധ്യക്ഷനായി. കെ.എം.നൗഷാദ്, നീലികുളം സദാനന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസ്‌ലം ആദിനാട്, ടി.ശിവാനന്ദൻ, ആർ. ഉത്തമൻ, അൽത്താഫ് ഹുസൈൻ, ദിലീപ് കോമളത്ത്, ഇർഷാദ് ബഷീർ, ആദിനാട് മജീദ്, ഹസീന, നവാസ് മവാല, അൻസർ, ബിന്ദു ദിലീപ്, അസീസ്, നസീം, ഫഹദ് എന്നിവർ സംസാരിച്ചു.