kuruvi

കടയ്ക്കൽ: കിളിമരത്തുകാവ് ശിവപാർവതി ക്ഷേത്രത്തിലെ മുത്തുക്കുടയ്ക്കുള്ളിൽ കൂട് കൂട്ടിയിരിക്കുകയാണ് അടയ്ക്കാ കുരുവികൾ. ക്ഷേത്ര വാതിലിൽ അലങ്കാരമായി സ്ഥാപിച്ചിട്ടുള്ള മുത്തുക്കുടകളിലൊന്നിലാണ് കുരുവികൾ താമസമാക്കിയത്. മൂന്ന് പക്ഷിക്കുഞ്ഞുങ്ങളുമുണ്ട്.

അമ്മക്കിളി ഇടയ്ക്കിടെ ഭക്ഷണവുമായി വന്ന് ഇവരെ കൊത്തിവിളിക്കും. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് ഈ കാഴ്ചകൾ കാണിച്ചുകൊടുക്കുന്നത് ക്ഷേത്രജീവനക്കാരാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ അപൂർവങ്ങളായ ഔഷധ സസ്യങ്ങളും പുരാണങ്ങളും വേദങ്ങളുമായി ബന്ധപ്പെട്ട നിരവധി വൃക്ഷങ്ങളും സംരക്ഷിച്ചുപോരുന്നുണ്ട്.

ഈ വൃഷങ്ങളിൽ തൂക്കാണാം കുരുവികൾക്കായി പ്രത്യേകം കൂടുകളും ഒരുക്കിയിട്ടുണ്ട്. വിശാലമായ പൂന്തോട്ടവും ക്ഷേത്രസങ്കേതത്തിനുള്ളിലുണ്ട്.