 
കരുനാഗപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ
സി.എച്ച്.സിക്ക് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാർ മലബാർ അദ്ധ്യക്ഷനായി. ബി.എസ്.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ് കയ്യാലത്തറ ഹരിദാസ്, ബി.സെവന്തി കുമാരി, കെ.ബി.ഹരിലാൽ ഇന്ദുലേഖ രാജീഷ്, പോണാൽ ജയഗണേശൻ ,എസ്.സുൾഫി ഖാൻ, കെ.മോഹനൻ, നസീർ പുറങ്ങാടിയയ്യത്ത്, സതീഷ് പള്ളേമ്പിൽ തുടങ്ങിയവർ സംസാരിച്ചു.