കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര പുലിത്തിട്ട ചതുഃഷഷ്ഠിയോഗിനിസമേത മഹാകാളി ധർമ്മദൈവ ക്ഷേത്രത്തിന്റെ ഭരണ നിർവഹണ സമിതിയായ ശ്രീവിദ്യ ദേവസ്വം ട്രസ്റ്റിനെതിരെയുള്ള ഇടക്കാല ഹർജി തള്ളി.
ക്ഷേത്ര ഭരണം കൈവശപ്പെടുത്താൻ കനകൻ, സുരേന്ദ്രൻ, ശശിധരൻ എന്നിവർ നൽകിയ ഹർജിയാണ് കരുനാഗപ്പള്ളി സബ്കോടതി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് സന്തോഷ് ദാസ് തള്ളിയത്. വാദിക്കുവേണ്ടി അഡ്വ. ജോൺ ജോർജും ശ്രീവിദ്യ ദേവസ്വം ട്രസ്റ്റിനുവേണ്ടി അഡ്വ. സി.ഡി.അനിൽ, അഡ്വ. എസ്.ജയപ്രകാശ് എന്നിവർ ഹാജരായി.