
കൊല്ലം: വി.ദക്ഷിണാമൂർത്തിയുടെ നൂറ്റിയഞ്ചാം ജന്മ വാർഷികാചാരണത്തോടനുബന്ധിച്ച് തിരുവനന്തപുരം കലാനിധി ഫൗണ്ടേഷന്റെ പ്രഥമ പ്രവാസി കലാനിധി പുരസ്കാരം ജെ.അരുൺഘോഷ് പള്ളിശേരിക്ക്. തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ട്രസ്റ്റി ഗീത രാജേന്ദ്രൻ അദ്ധ്യക്ഷയായി. പ്രഭാവർമ്മ, ഡോ. ബി.സന്ധ്യ, പ്രൊഫ. കുമാരകേരളവർമ്മ, ബാലുകിരിയത്ത് എന്നിവർ പങ്കെടുത്തു.