k

ചാത്തന്നൂർ: ജില്ലാ നിയമസേവന അതോറിറ്റി, എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, കനറാ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ കൊല്ലം സമഗ്ര ശിക്ഷ കേരള, ചാത്തന്നൂർ ബി.ആർ.സിയിൽ കിടപ്പിലായ 32 കുട്ടികൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. സബ് ജഡ്ജ് ജിഷ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ സജീവ് തോമസ് അദ്ധ്യക്ഷനായി. ചാത്തന്നൂർ ബി.പി.സി സജി റാണി, കൊല്ലം ടി.എൽ.എസ്.എ അഡ്വ. വി.ഐ.രാഹുൽ, എച്ച്.എൽ.എൽ ലൈഫ് കെയർ സീനിയർ ടെറിട്ടറി ഓഫീസർ കെ.അഭിലാഷ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ അപർണ മോഹൻ, ചാത്തന്നൂർ ബി.ആർ.സി ട്രെയിനർ അനില.എസ്.പണിക്കർ, സ്പെഷ്യൽ എഡ്യുക്കേറ്റർ സി.എസ്.അഞ്ജലി എന്നിവർ സംസാരിച്ചു. കനറാ ബാങ്ക് റീജിയണൽ ഹെഡ് സുബ്ബറാവു കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.