പുനലൂർ: കുമാരനാശാൻ ചരമ ശതാബ്ദി ആചരണ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ നടത്തുന്ന സാംസ്കാരിക ജാഥയുടെ സ്വാഗതസംഘം രൂപീകരണ യോഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി കൺവീനർ ട്വിങ്കിൾ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. പുനലൂർ ജവഹർ ബാലഭവനിൽ ചേ‌ർന്ന യോഗത്തിൽ അഡ്വ.എഫ്.കാസ്റ്റ്ലെസ് ജൂനിയർ അദ്ധ്യക്ഷനായി. സി.ബി.വിജയകുമാർ, കെ.ബേബി, പി.എലിസബത്ത് ചാക്കോ, രഘുനാഥ് കുരുവിക്കോണം, അഡ്വ.പിറവന്തൂർ ശ്രീധരൻ, പുനലൂർ വിജയൻ, ഇടമൺ ബാഹുലേയൻ, കെ.ജി.എബ്രഹാം, സി.സ്മിത, വിനായക മുരളി, എൻ.തുളസി, സലീം പുനലൂർ, ജി.മുരളീധരൻ, കെ.മഹേഷ്, എൻ.രാജു, സോമൻ പിള്ള, എസ്.ഷാനവാസ് എന്നിവർ സംസാരിച്ചു. അഡ്വ.എഫ്.കാസ്റ്റ് ലെസ് ജൂനിയർ ചെയർമാനും ജി.ധ്രുവ കുമാർ കൺവീനറുമായ 25 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ജനുവരി 13ന് ആണ് സാംസ്കാരിക ജാഥ നടത്തുന്നത്.