കാ​രം​കോ​ട്: ​വി​മ​ല സെൻ​ട്രൽ സ്​കൂൾ 27-​ാം വാർ​ഷി​കം ​'വി​മ​ല​യിൻ ഗാ​ല​ക്‌​സി 2024​-25 ' ഗം​ഭീ​ര​ ച​ട​ങ്ങു​ക​ളോ​ടെ ഇന്ന് നടക്കും. എ​സ്.ജ​യ​ലാൽ എം.എൽ.എ സമ്മേളനം ഉ​ദ്​ഘാ​ട​നം ചെയ്യും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മാ​വേ​ലി​ക്ക​ര രൂ​പ​ത ആർ​ച്ച് ബി​ഷ​പ്പും വി​മ​ല സെൻ​ട്രൽ സ്​കൂൾ ചെ​യർ​മാ​നു​മാ​യ ഡോ. ജോ​ഷ്വാ മാർ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​ദ്ധ്യ​ക്ഷനാകും. കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി വിവ​ര​ സാ​ങ്കേ​തി​ക വി​ഭാ​ഗം മുൻ മേ​ധാ​വിയും ഗ​വേ​ഷ​ക​നു​മാ​യ ഡോ. അ​ച്യു​ത്​ശ​ങ്കർ.എ​സ്.നാ​യർ മു​ഖ്യാ​തി​ഥി​യാ​കും. മാ​വേ​ലി​ക്ക​ര രൂ​പ​ത വി​കാ​രി ജ​ന​റൽ ഡോ. സ്റ്റീ​ഫൻ കു​ള​ത്തും ക​രോ​ട്ട്, ചാ​ത്ത​ന്നൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.കെ.ച​ന്ദ്ര​കു​മാർ, പി.ടി​.എ പ്ര​സി​ഡന്റ് അ​ശോ​ക് കു​മാർ എ​ന്നി​വർ പ​ങ്കെ​ടു​ക്കും.