കൊല്ലം: മനയിൽകുളങ്ങര ഗവ.വനിത ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൊമേഴ്സ്/ ആർട്സിൽ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ഷോർട്ട് ഹാൻഡ് ആൻഡ് ടൈപ്പ് റൈറ്റിംഗ് യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കൊമേർഷ്യൽ പ്രാക്ടീസിൽ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലുള്ള എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം ഇന്ന് രാവിലെ 11ന്. ഫോൺ: 04742793714.