കൊല്ലം: കൊല്ലം പോർട്ടിൽ കയറ്റിറക്കുമതി അടിയന്തരമായി ആരംഭിക്കണമെന്നും കിഴക്കൻ മേഖലയിലെ കൃഷി നാശത്തിന് കാരണമായ വന്യമൃഗ ശല്യം തടയാൻ ഫലപ്രദമായ നടപടികളെടുക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലയിലെ കിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളാവിഷ്കരിക്കുക, ജില്ലയിലെ ടൂറിസം സാദ്ധ്യതകളെ വികസിപ്പിച്ച് ടൂറിസം ഹബ്ബാക്കി മാറ്റി കൊല്ലത്തെ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുക, കൊല്ലം ജില്ലയോടുള്ള ഇ.എസ്.ഐ കോർപ്പറേഷന്റെ അവഗണന അവസാനിപ്പിക്കുക, ജില്ലയുടെ സമഗ്ര കായികവികസനത്തിന് ചടയമംഗലം - കോട്ടുക്കൽ സ്പോട്സ് ഹബ് നടപ്പാക്കുക, തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ബി.തുളസീധരക്കുറുപ്പ്, എക്സ്.ഏണസ്റ്റ്, എ.എം.ഇക്ബാൽ, എസ്.ബൈജു, ഗീതാകുമാരി, ബിജു.കെ.മാത്യു തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
അഡ്വ. എസ്.ശ്യാം, ഡോ.കെ.ഷാജി, ലൈലജ (പുനലൂർ), അഡ്വ.അനിൽകുമാർ, ബി.ശശി, ബിന്ദു ശിവൻ (ശൂരനാട്), വി.എസ്.സതീഷ്, രഞ്ജു സുരേഷ്, ഡി.വിശ്വസേനൻ (അഞ്ചൽ), അഞ്ജു കൃഷ്ണ, ജി.ആനന്ദൻ, പി.അനിത് (കൊല്ലം), ഹരികൃഷ്ണൻ, രജനി, എം.കെ.ശ്രീകുമാർ (ചാത്തന്നൂർ), അഡ്വ.സുമലാൽ, ശ്രീകുമാർ, ജെ.രാമാനുജൻ (നെടുവത്തൂർ), ആർ.മനോജ്, സുമി, ബൈജു ജോസഫ് (അഞ്ചാലുംമൂട്), ബീന ദയാൽ, കെ.നിയാസ്, ശ്യാം മോഹൻ (ചവറ), ആർ.പ്രസന്നൻ, ശ്രീധരൻപിള്ള, ഫത്തഹുദീൻ (കൊട്ടിയം), ബിജു ഡാനിയേൽ, ശ്രീകുമാർ, എസ്.അജി (പത്തനാപുരം), അഡ്വ.ടി.എസ്.പത്മകുമാർ, കെ.സിന്ധു, എസ്.ഷൈൻ കുമാർ (ചടയമംഗലം), ടി.എസ്.പ്രഫുല്ലഘോഷ്, ദിനേഷ്, ബൈജു, ആർ.ലത (കടയ്ക്കൽ), യശ്പാൽ, പ്രിയദർശിനി (കുന്നത്തൂർ), കെ.പി.സജിനാഥ്, ഷബീർ (കൊല്ലം ഈസ്റ്റ്), ബീന എസ് മോഹൻ, ആർ.രാജേഷ് (കൊട്ടാരക്കര), ആർ.സുരേഷ്ബാബു, സി.സന്തോഷ് (കുണ്ടറ), ഷൈൻ പ്രഭ (കുന്നിക്കോട്), ഹരിലാൽ, ഡോ.നിത്യ, കാർത്തിക് ആനന്ദ് എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ്.സുദേവന്റെ മറുപടിക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് ഐകകണ്ഠ്യേന സമ്മേളനം അംഗീകരിച്ചു.