കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 17ന് അഭിമുഖം നടക്കും. പ്ലസ് ടു കഴിഞ്ഞ 18നും 35നും ഇടയിൽ പ്രായമുള്ളവർ രാവിലെ 10.30ന് ആധാർ കാർഡും നാല് ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 8281359930, 8304852968.