
കൊല്ലം: എസ്.എൻ.ഡി.പി യോഗം പള്ളിമൺ 1025-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിന്റെ കല്ലിടീൽ കർമ്മം ചന്ദ്രശേഖരൻ തന്ത്രി നിർവഹിച്ചു. ചടങ്ങിൽ ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ, യൂണിയൻ അസി. സെക്രട്ടറി നടരാജൻ, ശാഖാ പ്രസിഡന്റ് സുദർശനൻ, സെക്രട്ടറി ശ്രീനിവാസൻ, വനിതാ സംഘം, ശാഖ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഗുരുമന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത് പ്രശസ്ത്ര വാസ്തു ശാസ്ത്ര വിദഗ്ദ്ധനും സിവിൽ എൻജിനിയറുമായ ഡോ. കാവിള എം.അനിൽ.കുമാറാണ്.