കൊട്ടിയം: പുല്ലിച്ചിറ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ മഹോത്സവം 23ന് സമാപിക്കും. നവംബർ 30ന് ആരംഭിച്ച മരിയൻ തീർത്ഥാടനം ഡിസംബർ 31ന് സമാപിക്കും.16 മുതൽ 20 വരെ നടക്കുന്ന ആന്തരികസൗഖ്യ ധ്യാനത്തിന് ഫാ.ബിജിൽ ചക്യത്ത് എം.എസ്.എഫ്.എസ് നേതൃത്വം നൽകും. തിരുന്നാൾ മഹോത്സവ കൊടിയേറ്റ് ഇടവക വികാരി ഫാ.അമൽരാജ് ഫ്രാൻസിസ് നിർവഹിച്ചു.

ജപമാല, നൊവേന, കെ.എൽ.സി.എ സമുദായ സംഗമം, സ്‌നേഹവിരുന്ന്, ദിവ്യബലി, യുവജനസംഗമം, ഇടവകദിനം, കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, ചോറൂണ്, ആദ്യക്ഷരം കുറിക്കൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി സംഗമം, ദിവ്യകാരുണ്യ പ്രദിക്ഷണം, പരേതാത്മാക്കൾക്കുള്ള പ്രാർത്ഥന, തിരുസന്നിധിയിൽ സമർപ്പണം, കായൽ വെഞ്ചിരിപ്പ്, കിരീടവും ജപമാലയുമായുള്ള പ്രദക്ഷിണം, തിരുസ്വരൂപം പീഠത്തിൽ പ്രതിഷ്‌ഠിക്കൽ, തിരുവാഭരണം ചാർത്ത്, തിരുസ്വരൂപം തീർത്ഥാടന പന്തലിലേക്ക് അനയിക്കൽ, തിരുന്നാൾ സായാഹ്ന പ്രാർത്ഥന, തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ പ്രദക്ഷിണം, ജാഗരണ പ്രാർത്ഥന, അഭിവന്ദ്യ പിതാവിന് സ്വീകരണം, പുതിയ പ്രസിദേന്തിയെ വാഴിക്കൽ, മരിയൻ സന്ദേശം, പരതേരായ പ്രസിദേന്തിമാർക്കുള്ള ദിവ്യബലി, കൃതജ്ഞത ദിവ്യബലി എന്നിവയാണ് പ്രധാന ചടങ്ങുകൾ. 22ന് രാവിലെ 10ന് തിരുന്നാൾ മഹോത്സവ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമ്മികത്വം വഹിക്കും. ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും നാഗർകോവിൽ ഓസ്‌കാർ മ്യൂസിക് മീഡിയ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.