കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദകൂട്ടായ്‌മയായ 'ഓർമ്മക്കൂടാരം' സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതിയിലേക്ക് തുക സംഭാവന ചെയ്‌തു. സെക്രട്ടറി സോണിവാസ്, മറ്റ് ഭാരവാഹികളായ ഡോ. ഗംഗ വിംബി, സജിത, എ.സി.ബൈജു എന്നിവർ ചേർന്ന് തുകയുടെ ചെക്ക് ഹെഡ്‌മാസ്‌റ്റർ ബിനുവിന് കൈമാറി.