
കൊല്ലം: രുചിയിലും നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വൈവിദ്ധ്യവുമായി ക്രിസ്മസ് വിപണിയിൽ കേക്കുകൾ നിറയുന്നു. ബോർമകൾ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. നവംബർ അവസാനത്തോടെ സജീവമായ കേക്ക് വിപണി പുതിയ തരം കേക്കുകളുടെ പണിപ്പുരയിലാണ്.
പ്ലം കേക്കുകൾക്കാണ് ആവശ്യക്കാരേറെ. തൊട്ടുപിന്നിലുണ്ട് വാനില ബട്ടർ കേക്കും വാനില ഫ്രെഷ് ക്രീം കേക്കും. കൂടാതെ വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്‌ട്രോബറി, ബട്ടർസ്‌കോച്ച്, ഓറഞ്ച്, ബ്ലാക്ക് -വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ രുചികളിലുള്ള കേക്കുകളും ലഭ്യമാണ്. മിക്സഡ് ഫ്ളേവറിന് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു. ഓർഡർ അനുസരിച്ച് ക്രിസ്മസ് കേക്കുകൾ തയ്യാറാക്കുന്ന കടകളും സജീവമാണ്.
ബബിളി, ബട്ടർ സ്കോച്ച്, റെഡ് വാൻചോ, ഡ്രീം കേക്ക് എന്നീ നാല് രുചികൾ ചേർത്തുള്ള 'ബിഗ്ബോസ്' കേക്കും ലണ്ടൻ ലൗവ് കേക്കുമാണ് വിപണിയിലെ താരം. വ്യത്യസ്ത രുചികളിലുള്ള ബെന്റോ കേക്കും ലഭ്യമാണ്.
മധുരം വിളമ്പാൻ മത്സരം
 വ്യത്യസ്ത കേക്കുകളുമായി ശ്രദ്ധ ആകർഷിക്കാൻ നിർമ്മാതാക്കൾ
 വൈനും പ്ലം കേക്കും അടങ്ങുന്ന കോംബോ ഓഫറുകൾ
 സ്കൂൾ, കോളേജ് ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട്
 ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്ട് പായ്ക്കുകളും ലഭ്യം
 ഹോം മെയ്ഡ് കേക്കുകൾക്ക് ആവശ്യക്കാരേറെ
 പുതുവത്സരാഘോഷം വരെ കേക്ക് വിപണി ഉഷാറാകുമെന്ന് വ്യാപാരികൾ
ഒരു കിലോയ്ക്ക് വില
പ്രീമിയം പ്ലംകേക്ക് ₹ 495
റിച്ച് പ്ലം കേക്ക് ₹ 675
'ബിഗ്ബോസ്' കേക്ക് ₹ 1000 
വാനില ബട്ടർ കേക്ക് ₹ 400 
വാൻചോ ₹ 850
ക്യാരറ്റ് പ്രീമിയം ₹450
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നവംബർ അവസാനത്തോടെ തന്നെ വിപണി ഉണർന്നു. പ്ലംകേക്കിനൊപ്പം മറ്റ് ഫ്ലേവറുകൾക്കും ആവശ്യക്കാർ എത്തുന്നുണ്ട്.
പ്രമോദ് കണ്ണൻപിള്ള, ജനറൽ മാനേജർ,
കേക്ക്സ് ആൻഡ് കേക്ക്സ് ബേക്കേഴ്സ് എൽ.എൽ.പി