കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സാഹിത്യ വിമർശകൻ കെ.പി.അപ്പന്റെ 16-ാമത് ചരമ ദിനാചരണം, ഗ്രാമദീപം തെളിക്കൽ, അപ്പൻ കൃതികളുടെ പ്രദർശനം, സ്മൃതി സംഗമം എന്നിവോയോടെ 15ന് നടക്കും.
രാവിലെ 10.30ന് കെ.പി.അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്മൃതി സംഗമം സാഹിത്യ വിമർശകൻ ഡോ. വി.രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.പി.അപ്പന്റെ കുടുംബാംഗങ്ങൾ, ശിഷ്യന്മാർ, മിത്രങ്ങൾ സാഹിത്യാസ്വാദകർ എന്നിവർ പങ്കെടുക്കുന്ന സംഗമത്തിൽ ഡോ. എസ്.ശ്രീനിവാസൻ, പ്രൊഫ. കെ.ജയരാജൻ, ഡോ. പ്രസന്നരാജൻ, ഡോ.ടി.കെ.സന്തോഷ്‌കുമാർ, പ്രൊഫ. സി.ശശിധരക്കുറുപ്പ്, നന്ദകുമാർ കടപ്പാൽ, ഡോ. എസ്.നസീബ്, ഡോ. എ.ഷീലാകുമാരി, ഡോ. എം.എസ്.നൗഫൽ എന്നിവർ ആദരമൊഴി അർപ്പിക്കും.