എഴുകോൺ : കേരളാ സ്റ്റേറ്റ് എക്സ്.സർവീസ് ലീഗ് സംയുക്ത വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ രാവിലെ 9ന് കിള്ളൂർ ആനന്ദാ കോൺഫറൻസ് ഹാളിൽ നടക്കും. കൊട്ടാരക്കര ഇ.സി.എച്ച്.എസ് ഓഫീസർ ഇൻ ചാർജ്ജ് ലഫ്റ്റനൻഡ് കേണൽ മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം ജില്ലാ സൈനിക ക്ഷേമ ഓഫീസർ വിംഗ് കമാൻഡർ വി. ആർ.സന്തോഷ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.തുളസീധരൻ പിള്ള അദ്ധ്യക്ഷനാകും.