
കരുനാഗപ്പള്ളി: സിനിമയുടെ സിനിമയുടെ മർമ്മം തിരക്കഥയാണെന്ന് സംവിധായകൻ രാജസേനൻ. കരുനാഗപ്പള്ളി , നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിലെ തിരക്കഥ എന്ന പാഠഭാഗത്തെ ആസ്പദമാക്കി രാജസേനൻ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംവാദം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. നഗരസഭ മുൻ ചെയർമാൻ കോട്ടയിൽ രാജു, എഴുത്തുകാരായ വിമൽ റോയ്, സുനിൽകുമാർ, കെ.എസ്.പുരം സുധീർ, സജീവ് മാമ്പറ,അദ്ധ്യാപികമാരായ ദ്രൗപതി, സുജാ കുമാരി,റെജി മണ്ണേൽ എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നായി 150ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.